victoria-college
vicotria college palakkad

പാലക്കാട്: ഗവ. വിക്ടോറിയ കോളേജിന്റെ 2024-25 വർഷത്തെ മാഗസിൻ 'മറവിയുടെ മാനിഫെസ്റ്റോ' എഴുത്തുകാരൻ ബെന്യാമിൻ പ്രകാശനം ചെയ്തു. സിനിമാതാരം വിൻസി അലോഷ്യസ് വിശിഷ്ടാതിഥിയായി. കോളേജിന്റെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും ചരിത്രത്തിലാദ്യമായി കോളേജ് മാഗസിനൊപ്പം അതിന്റെ 'ബ്രെയിലി' പതിപ്പും പ്രകാശനം ചെയ്തു. സമൂഹത്തിലെ ദിവ്യാംഗരേയും പരിമിതികളുള്ളവരെക്കൂടി ചേർത്തുപിടിക്കുന്ന രാഷ്ട്രീയമാണ് ഇതിലൂടെ വിദ്യാർത്ഥികൾ പറഞ്ഞുവയ്ക്കുന്നതെന്ന് ബെന്യമാൻ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ എസ്.എൽ.സിന്ധു അദ്ധ്യക്ഷയായി. ജെ.ജി.ഭഗത്തിന്റെ നേതൃത്വത്തിലാണ് മാഗസിൻ പ്രവർത്തനങ്ങൾ നടന്നത്. സ്റ്റാഫ് അഡ്വൈസർ ഡോ. സോജൻ ജോസ്, സ്റ്റാഫ് എഡിറ്റർ ഡോ.ആരതി, കോളേജ് യൂണിയൻ മാഗസിൻ എഡിറ്റർ അശോക് എന്നിവർ പങ്കെടുത്തു.