മംഗലംഡാം: തട്ടുകടയിലെ ബഞ്ചിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. മംഗലംഡാം പൈതല ചോക്കാടൻ ജോർജ് (മേമല ജോർജ് 65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30 ഓടെ തട്ടുകടയിലെ ബഞ്ചിൽ ഒരാൾ കിടക്കുന്നത് കണ്ട് നാട്ടുകാരാണ് മംഗലംഡാം പൊലീസിൽ വിവരം അറിയിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: സെൻസി. മക്കൾ: അനൂപ്, അനീഷ്, ജോബി. മരുമകൾ: ആതിര.