ചിറ്റൂർ: തമിഴ്നാട്ടിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. 10 കിലോ കഞ്ചാവുമായാണ് യാത്രക്കാരായ രണ്ടുപേരെ പൊലീസും ഡാൻസാഫ് സംഘവും പിടികൂടിയത്. മുണ്ട എടക്കര സ്വദേശി ഷഫീർ ബാബു (42), വേങ്ങര കൂരിയാട് കൃഷ്ണനുണ്ണി നായർ (59) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പൊള്ളാച്ചി ഭാഗത്തു നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ബസിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോപല പുരത്തുവച്ച്കഞ്ചാവ് പിടികൂടിയത്. പൊലീസ് ഇൻസ്‌പെക്ടർ അരുൺകുമാർ, എസ്.ഐ ഷിജു, സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, അനീഷ്, ഗുരുവായൂരപ്പൻ, അനീഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.