കോങ്ങാട്: മുണ്ടൂർതൂത പാതയിൽ ചല്ലിക്കലിൽ അമിത വേഗതയിലെത്തിയ കാർ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ ബസിലും എതിരെ വന്ന ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്കും കോങ്ങാട് ഗവ.യു പി സ്‌കൂളിലെ അഞ്ചു വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇവരെ കോയമ്പത്തൂർ കോവൈ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കാർ ഡ്രൈവർ ആലത്തൂർ സ്വദേശിയും മുണ്ടൂർ യുവക്ഷേത്ര കോളജിലെ വിദ്യാർത്ഥിയുമായ ശ്രീജിത്ത് ഉണ്ണിയെ (19) പോലീസ് കസ്റ്റഡിയിലെടുത്തു.
കോളേജിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പാഴായിരുന്നു അപകടം. ഓട്ടോയുടെ മുൻ വശം പാടേ തകർന്നു.
ചല്ലിക്കലിൽ ഉണ്ടായ അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ.