പട്ടാമ്പി: 'ജനാധിപത്യ അട്ടിമറിക്കു പിന്നിലെ ഹിന്ദുത്വ അജണ്ട' എന്ന പ്രമേയത്തിൽ ഐ.എൻ എൽ പട്ടാമ്പി മണ്ഡലം കമ്മിറ്റി മേലേ പട്ടാമ്പിയിൽ സെമിനാർ നടത്തി. സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. ടി.ഗോപാലകൃഷ്ണൻ (സി.പി.എം) എൻ.പി.കരുണാകരൻ (സി.പി.ഐ), പി.സുന്ദരൻ (എൻ.സി.പി), അഡ്വ. കൃഷ്ണകുമാർ (ജെ.ഡി.എസ്), ഐ.എൻ.എൽ നേതാക്കളായ അസീസ് പരുത്തിപ്ര, പി.വി.ബഷീർ, വി.ടി.ഉമ്മർ, മമ്മിക്കുട്ടി, അബ്ദു, എ.പി.സുൽഫീക്കർ, കുഞ്ഞീരുമ്മ, മണ്ഡലം ജനറൽ സെക്രട്ടറി ഇ.കെ.മുജീബ് റഹ്മാൻ, ട്രഷറർ അഷറഫ് ത്രിവർണ്ണ എന്നിവർ സംസാരിച്ചു.