onachanda
പെരുവെമ്പ് സർവ്വീസ് സഹകരണ ബാങ്കിൽ ആരംഭിച്ച ഓണചന്ത ബാങ്ക് പ്രസിഡന്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: പെരുവെമ്പ് സർവ്വീസ് സഹകരണ ബാങ്കിൽ ഓണചന്ത ആരംഭിച്ചു. പെരുവെമ്പ് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.മോഹനൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ വി.ജയദാസ്, വി.ബാബു, എം മുരുകൻ എന്നിവർ സംസാരിച്ചു. ബാങ്കിന്റെ കടുന്തുരുത്തി ശാഖയിൽ വൈസ് പ്രസിഡന്റ് കെ.വിനോദ് കൃഷ്ണനും ഓലശ്ശേരി ശാഖയിൽ ഡയറക്ടർ കുട്ടികൃഷ്ണനും തണ്ണിശ്ശേരി ശാഖയിൽ ഡയറക്ടർ കൃഷ്ണൻകുട്ടിയും ഓണച്ചന്തയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡയറക്ടർമാരായ ജയരാമൻ, കലാവതി, രഘുനാഥ് എന്നിവർ സന്നിഹിതരായിരുന്നു.