പാലക്കാട്: അന്ത്യോദയ അന്നയോജന കാർഡ് ഉടമകൾക്കുള്ള 15 ഇനങ്ങളുൾപ്പെട്ട ഓണക്കിറ്റ് വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. റേഷൻ കടകൾ വഴിയാണ് വിതരണം. 15 ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 27ന് ആരംഭിച്ച കിറ്റുവിതരണം സെപ്തംബർ നാലിന് മുമ്പ് പൂർത്തീകരിക്കും. മണ്ണാർക്കാട്-16870, പാലക്കാട്-6434, ചിറ്റൂർ-9521, ഒറ്റപ്പാലം-6116, പട്ടാമ്പി-4850, ആലത്തൂർ-5366 എന്നിങ്ങനെ ജില്ലയിൽ 49657 അന്ത്യോദയ അന്നയോജന ഗുണഭോക്താക്കളാണ് ഉള്ളത്. ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് 2.30വരെ 7689 ഗുണഭോക്താക്കൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.