binumol
കരിമ്പനത്തോട്ടം അങ്കണവാടി കെട്ടിടം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ നിർവഹിക്കുന്നു

വിളയൂർ: പഞ്ചായത്തിലെ കരിമ്പനത്തോട്ടം അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപ വിലയിരുത്തിയാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. നാല് സെന്റ് ഭൂമിയിൽ പഠിക്കാനുള്ള മുറി, അടുക്കള, സ്റ്റോർ റൂം, സിറ്റ് ഔട്ട് എന്നീ സൗകര്യങ്ങൾ ആണുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബേബി ഗിരിജ അദ്ധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാബിറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.നൗഫൽ, വാർഡ് മെമ്പർ സി.പി ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.