എലപ്പുള്ളി: പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൃദ്ധജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.രേവതി ബാബു വിതരോണദ്ഘാടനം നിർവഹിച്ചു. 7,13,400 രൂപ അടങ്കൽ തുക വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശരവണകുമാർ അദ്ധ്യക്ഷനായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.എം ലിമി ലാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി പുണ്യകുമാരി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്.സമീർ എന്നിവർ പങ്കെടുത്തു.