24-gandhibhavan

പന്തളം: പെരുംപുളിക്കൽ പാവൂർ വീട്ടിൽ കൃഷ്ണക്കുറുപ്പിനേയും മാനസിക വൈകല്യമുള്ള മകൾ ഇന്ദുകൃഷ്ണയെയും പത്തനാപുരം ഗാന്ധിഭവൻ ഏറ്റടുത്തു. കഴിഞ്ഞദിവസം പന്തളം ജനമൈത്രി പൊലീസ് എത്തി വാർഡ് മെമ്പർ എ കെ സുരേഷിന്റെ നേതൃത്വത്തിലാണ് ഇവരെ ഗാന്ധിഭവനിൽ എത്തിച്ചത്. പന്തളം എസ് എച്ച് ഒ.റ്റി.ഡി. പ്രജീഷ്, ജനമൈത്രി പൊലീസ് അംഗം അൻവർഷ ,റെജി പത്തിയിൽ കെ ചന്ദ്രശേഖരപിള്ള, മോഹനൻ പിള്ള, കെ കെ ഗോപാലകൃഷ്ണക്കുറുപ്പ് ,സതി, ഗിരിജ ടീച്ചർ ,വിജി ഭാസ്‌കരൻ പിള്ള,ഗാന്ധിഭവനിൽ നിന്നുള്ള സാബു ആശാ പ്രവർത്തകരായ ഉഷാകുമാരി ,ജയ ,എന്നിവർ പങ്കെടുത്തു.