അടൂർ : അടൂർ റവന്യൂ ടവറിന് താഴെ പൊലീസ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന വഴിയിൽ റോഡിനോട് ചേർന്ന് സ്ളാബ് മൂടാത്ത ഓട അപകടഭീഷണി ഉയർത്തുന്നു. വർഷങ്ങളായി നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിട്ടും ഈ ഓടയ്ക്ക് മുകളിൽ സ്ളാബ് സ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ല. അടൂരിൽ വാഹനത്തിരക്ക് വർദ്ധിച്ചതോടെ അപകട സാദ്ധ്യതയും വർദ്ധിച്ചു. ഭീതിയോടെയാണ് ആളുകൾ ഇതിലെ കടന്നു പോകുന്നത്.