01-mallappally-bridge
മല്ലപ്പള്ളിയിൽ നിന്ന് കോഴഞ്ചേരി ഭാഗത്തേക്ക് പ്രവേശിക്കുന്നിടത്ത് പാലത്തിൽ തള്ളിനിൽക്കുന്ന കേബിൾ പൈപ്പ്

മല്ലപ്പള്ളി: വലിയ പാലത്തിൽ കേബിളുകൾവലിക്കുന്നതിനുവേണ്ടി സ്ഥാപിച്ചിരുന്ന പൈപ്പുകൾ അപകട സാദ്ധ്യ ഉണ്ടാക്കുന്നു. മല്ലപ്പള്ളി പാലത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയും കാലഹരണപ്പെട്ട പൈപ്പുകളും ഇതിന് ഉറപ്പിച്ചിരുന്ന കമ്പികളും, ഇരുമ്പുപട്ട കഷണങ്ങളുമാണ് അപകട ഭീതിയുണ്ടാക്കുന്നത്. അധികൃതർ ഇടപെട്ട് അടിയന്തരമായി പൈപ്പുകൾ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.