കോഴഞ്ചേരി: സെന്റ് തോമസ് കോളേജിൽ നടന്ന 1972-75 ബാച്ച് അലുമിനിയുടെ കുടുംബ സംഗമം ജോസഫ് മാർ ബർണാബാസ് സഫഗ്രൻ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. അലുമിനി പ്രസിഡന്റ് പ്രിൻസിപ്പൽ ഡോ.ജോർജ് കെ. അലക്സ് അദ്ധ്യക്ഷത വഹിച്ചു. അലുമിനി വൈസ് പ്രസിഡന്റ് റവ.ജോർജ് മാത്യു, ജനറൽ സെക്രട്ടറി റെജി താഴമൺ, ഡോ.സുസി എന്നിവർ പ്രസംഗിച്ചു. മുൻ പ്രിൻസിപ്പൽ മാരായ എൻ.സാമുവേൽ തോമസ്, ജോർജ് വറുഗീസ്, എന്നിവർ ഓർമ്മകൾ പങ്കിട്ടു.