01-anikadu-school
ആനിക്കാട് വായ്പൂര് എംആർഎസ്എൽ ബിവി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തെ ജീർണാവ സ്ഥയിലായിരുന്ന ഓടുമേഞ്ഞ കെട്ടിടം പൊളിക്കുന്നു

മല്ലപ്പള്ളി: ആനിക്കാട് വായ്പൂര് എം.ആർ.എസ്എൽ ബി.വി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് ജീർണാവ സ്ഥയിലായിരുന്ന ഓടുമേഞ്ഞ കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവർത്തികൾ തുടങ്ങി. ബുധനാഴ്ചയാണ് കെട്ടിടം പൊളിച്ചു തുടങ്ങിയത്. 120 വർഷത്തിലേറെ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിന്റെ കുറേ ഭാഗങ്ങൾ നിലംപതിച്ചിരുന്നു. 12വർഷം മുൻപുവരെ ക്ലാസുകൾ നടത്തിയിരുന്നതാണ് ഇവിടെ. മേൽക്കൂരയിൽ ഓട് താങ്ങിനിറുത്തുന്ന കഴുക്കോലിനും പട്ടികകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. സ്‌കൂൾ പരിസരത്ത് അപകടഭീഷണിയായി നിൽക്കുന്ന മരങ്ങളും വെട്ടിമാറ്റാൻ നടപടിയുണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.