പത്തനംതിട്ട: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അങ്ങാടിക്കൽ യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. സി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജൻ.ഡി.ബോസ്, ജില്ലാ കമ്മിറ്റി അംഗം ശാന്ത, മേഖലാ പ്രസിഡന്റ് എം.ഡി.പ്രസന്നൻ, കൊടുമൺ യൂണിറ്റ് സെക്രട്ടറി ആർ.ഷാജി, പ്രേമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അങ്ങാടിക്കൽ പ്രേമചന്ദ്രൻ (പ്രസിഡന്റ്), അശോകൻ (വൈസ് പ്രസിഡന്റ്), മനോജ് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.