adarav
കാർഷികമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച രവീന്ദ്ര റോക്‌സ് മാനേജിങ്ങ് ഡയറക്ടർ എസ് രവീന്ദ്രൻ എഴുമറ്റൂരിനെ മന്ത്രി സജി ചെറിയാൻ ആദരിക്കുന്നു

തിരുവല്ല : കാർഷികമേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച രവീന്ദ്ര റോക്‌സ് മാനേജിംഗ് ഡയറക്ടർ എസ്.രവീന്ദ്രൻ എഴുമറ്റൂർ, രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡൽ നേടിയ എയർ വൈസ് മാർഷൽ പി.കെ ശ്രീകുമാർ (റിട്ട.) എന്നിവരെ മന്ത്രി സജി ചെറിയാൻ ആദരിച്ചു. റോട്ടറി ക്ലബ് ഒഫ് മാന്നാറിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സോണി അലക്സ് അദ്ധ്യക്ഷത വഹിച്ചു. അസി.ഗവർണർ തോമസ് അലക്സാണ്ടർ, ഡിസ്ട്രിക്ട് യൂത്ത് ചെയർമാൻ അഡ്വ.കെ.ജെ രാജീവ്, ചാർട്ടർ പ്രസിഡന്റ്അനിൽ എസ് ഉഴത്തിൽ. സെക്രട്ടറി അജിത്ത്‌ പഴവൂർ, മുൻ അസി.ഗവർണർ ഡോ.പ്രകാശ് കൈമൾ, കെ.സോമനാഥൻ നായർ, ട്രഷറർ മധുകുമാർ, ബി.ശ്രീകുമാർ. വൈസ് പ്രസിഡന്റ് ‌ടൈറ്റസ്‌ പി.കുര്യൻ, ജോ.സെക്രട്ടറി ജിജി കോട്ടൂർ, ഗീവർഗീസ്, പ്രമോദ് വി.ജോൺ എന്നിവർ സംസാരിച്ചു.