തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഗവ. എൽ.പി സ്കൂളുകൾക്ക് പ്രിന്റർ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ ഏബ്രഹാം തോമസ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ ഷീനാ മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രു എസ് കുമാർ, അശ്വതി രാമചന്ദ്രൻ, ജെസ്സി തോമസ്, എന്നിവർ പ്രസംഗിച്ചു.