ilanthoor

ഇ​ല​ന്തൂർ : ബ്ലോ​ക്ക്​പ​ഞ്ചാ​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ഡ​യേ​റി​യ രോ​ഗം ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ​പ്ര​വർ​ത്ത​ന​ങ്ങൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 'സ്റ്റോ​പ്പ് ഡ​യേ​റി​യ ക്യാ​മ്പ​യിൻ' ന​ട​ത്തി. ബ്ലോ​ക്ക്​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ജെ.ഇ​ന്ദി​രാ​ദേ​വി ഉ​ദ്​ഘാ​ട​നം നിർ​വഹി​ച്ചു. ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നിൽ​കു​മാർ.ആർ.എ​സ്, വൈ​സ് പ്ര​സി​ഡന്റ് അ​നീ​ഷാ.കെ.ആർ, വി​ക​സ​ന​കാ​ര്യ സ്റ്റാൻഡിംഗ് ക​മ്മി​റ്റി ചെ​യർ​പേ​ഴ്‌​സൺ ആ​തി​രാജ​യൻ, ബ്ലോ​ക്ക്​പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജി ചെ​റി​യാൻ എ​ന്നി​വർ സം​സാ​രി​ച്ചു. ഡോ​ക്ടർ ആൻ​സി മേ​രി അ​ല​ക്‌​സ് ക്ലാ​സെ​ടു​ത്തു. വ​നി​താ​ക്ഷേ​മ ഓ​ഫീ​സർ അ​സീ​ല.കെ.എം ന​ന്ദി പറഞ്ഞു.