strike

പ​ന്ത​ളം : കേ​ര​ള ഹോ​ട്ടൽ ആൻഡ് റ​സ്റ്റോ​റന്റ് അ​സോ​സി​യേ​ഷൻ പ​ന്ത​ളം യൂ​ണി​റ്റ് പ്ര​സി​ഡന്റും തൃ​പ്​തി ഹോ​ട്ടൽ ഉ​ട​മ​യു​മാ​യ ശ്രീ​കാ​ന്തി​ന്റെ ഹോ​ട്ട​ലിൽ സാ​മൂ​ഹ്യവി​രു​ദ്ധർ ന​ട​ത്തി​യ അ​തി​ക്ര​മ​ത്തിൽ പ്ര​തി​ഷേ​ധി​ച്ച് ​പ്ര​ക​ട​ന​വും​ യോ​ഗ​വും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡന്റ് സ​ജി കോ​ശി ജോർ​ജ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വർ​ക്കിം​ഗ് പ്ര​സി​ഡന്റ് പ്ര​സാ​ദ് ആ​ന​ന്ദ ഭ​വൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. കെ.എം.രാ​ജ , ലി​സി അ​നു, സു​മ ബി​ജു, എൻ.കെ.ന​ന്ദ​കു​മാർ, ഉ​ല്ലാ​സ് , പി.എ.മ​ത്താ​യി, കെ.കെ.ന​വാ​സ്, സ​ക്കീർ ശാ​ന്തി എ​ന്നി​വർ പ്ര​സം​ഗി​ച്ചു. ക​ണ്ണൻ, ഷെ​ഫിൻ, സു​നിൽ, സാ​ബു, വിൽ​സൺ, അ​ഴ​കൻ, മ​ണി എ​ന്നി​വർ നേ​തൃ​ത്വം നൽ​കി.