തിരുവല്ല : ചത്തിസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചു ആർ.എസ്.പിയുടെ നേതൃത്വത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സിയുടെ മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി. മധുസൂദനൻ പിള്ള അദ്ധ്യക്ഷനായി. പെരിങ്ങര രാധാകൃഷ്ണൻ, ഈപ്പൻ മാത്യു, എ. ചന്ദ്രദാസ്, പ്രകാശ് കവിയൂർ, എം. എം. മാത്യു, ജിത്തു മോഹൻകുമാർ, മാത്യു വർഗീസ്, ജിജി കറ്റോട്, എസ്. നാരായണസ്വാമി, കെ.പി.സുധീർ, സി.പി. ശാമൂവൽ എന്നിവർ പ്രസംഗിച്ചു.