കോന്നി : ജില്ല വടംവലി അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സീനിയർ വിഭാഗം സംസ്ഥാന ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള ജില്ലാതല സീനിയർ വടംവലി മത്സരം കോന്നി എസ് എ എസ് എസ് എൻ ഡി പി യോഗം കോളേജിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.ബി.കിഷോർകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി ഡി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. 640 കിലോഗ്രാം വിഭാഗത്തിൽ പത്തനംതിട്ട റബർ ബാൻഡ് ക്ലബ്ബ് ഒന്നാം സ്ഥാനവും, 600 കിലോഗ്രാം വിഭാഗത്തിൽ കോന്നി എസ് എ എസ് എസ് എൻ ഡി പി യോഗം കോളേജ് ഒന്നാം സ്ഥാനവും മിക്സഡ് വിഭാഗത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഒന്നാം സ്ഥാനവും, വനിതാ വിഭാഗത്തിൽ കോന്നി എസ് എ എസ് എസ് എൻ ഡി പി യോഗം കോളേജ് ഒന്നാം സ്ഥാനവും നേടി.