കുളത്തൂർ: കുളത്തൂർ മഹാദേവീക്ഷേത്രത്തിൽ വാല്മീകീ രാമായണ നവാഹജ്ഞാനയജ്ഞം 9ന് രാവിലെ 6 ന് ഗണപതിഹോമത്തോടെ ആരംഭിക്കും. യജ്ഞാചാര്യൻ തൃശിവപേരൂർ ഒ.എസ് സതീഷ് മുഖ്യകാർമ്മികത്വം വഹിക്കും. ഡോ.അരുൺഭാസ്കർ കോട്ടയം, ഹരികൃഷ്ണൻ മല്ലപ്പള്ളി എന്നിവരാണ് സഹ ആചാര്യൻമാർ. യജ്ഞ ഹോതാവ് പ്രശാന്ത് ഉണ്ണി അമ്പലപ്പുഴ. യജ്ഞ വേദിയിൽ എല്ലാ ദിവസവും വാത്മീകി രാമായണത്തിലെ ഓരോ കാണ്ഡങ്ങളായി പാരായണവും അനുബന്ധ കഥകളും പ്രഭാഷണവും വിവിധ പൂജകളും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് സമാപന ദിവസമായ 17 ന് ദേവിക്ക് പൂമൂടൽ ചടങ്ങും നടക്കും.