perunnal
കല്ലൂപ്പാറ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വി.ദൈവമാതാവിൻ്റെ വാങ്ങിപ്പുപെരുന്നാളിനും ഡോ.ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു

കല്ലൂപ്പാറ : കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ പതിനഞ്ച് നോമ്പാചരണവും വി.ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും തുടങ്ങി. 15 വരെ വിവിധ പരിപാടികളോടെ ആചരിക്കും. ഡോ.ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പൊലീത്തായുടെ കാർമ്മികത്വത്തിൽ വി.കുർബാനയെ തുടർന്ന് കൊടിയേറ്റുകർമ്മം നിർവഹിച്ചു.ഫാ.ബിനോ ജോൺ,ഫാ.ദിബു വി.ജേക്കബ്,ഫാ.കെ.വൈ.വിൽസൺ,ഫാ.അനൂപ് വർഗീസ് എന്നിവർ സഹകാർമ്മികം വഹിച്ചു. 8ന് രാവിലെ 10ന് നടക്കുന്ന നിരണം ഭദ്രാസന മർത്തമറിയം വനിതാസമാജം സമ്മേളനത്തിൽ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും. 10ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മരിയൻ പുരസ്കാര സമർപ്പണ സമ്മേളനം ജില്ലാകളക്ടർ എസ്.പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 14ന് വൈകിട്ട് 5.15ന് ഭക്തിനിർഭരമായ പ്രദക്ഷിണം തുടർന്ന് ശ്ലൈഹീക വാഴ്‌വ്. 15ന് രാവിലെ 7ന് മൂന്നിന്മേൽ കുർബ്ബാന.തുടർന്ന് പുഴുക്കുനേർച്ച.