തിരുവല്ല : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസന സമിതി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഫാ.ജെയിൻ സി മാത്യു മുഖ്യസന്ദേശം നൽകി. ഭദ്രാസന ജനറൽ സെക്രട്ടറി റിനോജ് ജോർജ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. മാർത്തോമ സഭ ട്രസ്റ്റി അൻസിൽ കോമാട്ട്, റവ.എബി ടി.ജോഷുവ, ടോണി, സജി മമ്പ്രകുഴി, മത്തായി ടി.വർഗീസ്, ജോജി പി തോമസ്, ജോ ഇലഞ്ഞുമൂട്ടിൽ, ജോജി ജോർജ്, രോഹിത് കെ ജോൺ എന്നിവർ പ്രസംഗിച്ചു.