തിരുവല്ല : ഛത്തീസ്ഗഡിൽ ജയിലിൽ അടയ്ക്കപ്പെട്ട കന്യാസ്ത്രീകൾക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കത്തയക്കുമെന്ന് അൽമായ ഭാരവാഹികൾ അറിയിച്ചു. കന്യാസ്ത്രീകളായ പ്രീതി മേരിയെയും വന്ദന ഫ്രാൻസിസിനെയും മനുഷ്യക്കടത്ത് ആരോപിച്ച് ജീവിതകാലം മുഴുവൻ ജയിലിലടയ്ക്കാനുള്ള ബജ്റംഗ്ദളൾ നേതൃത്വത്തിന്റെ ഗൂഢതന്ത്രം വ്യക്തമാക്കുന്ന സംഭവങ്ങളാണ് ബിലാസ്പുരി എൻ.ഐ.എ കേടതിയിൽ നടന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മതത്തിന്റെ പേരിൽ നിരപരാധികളെ ജയിലിലടയ്ക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ ധാർഷ്ട്യം അംഗീകരിക്കാനാകില്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാനുള്ള എല്ലാ സമര പ്രക്ഷോഭങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. ഓർത്തഡോക്സ് സഭാസെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, മാർത്തോമ്മാ സഭാ അൽമായട്രസ്റ്റി അഡ്വ.അൻസിൽ കോമാട്ട്, ക്നാനായ സമുദായ സെക്രട്ടറി ടി.ഒ.ഏബ്രഹാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.