vazha

പത്തനംതിട്ട : കുലയ്ക്ക് മാത്രമല്ല വാഴയിലയ്ക്കും മികച്ച വില ലഭിച്ചതോടെ വാഴക്കൃഷി വ്യാപകമാക്കി കൃഷിവകുപ്പ്. ഞാലിപ്പൂവൻ വാഴക്കൃഷിയിലൂടെ കുലയിൽ നിന്ന് മാത്രമല്ല ഇലയിലൂടെയും ലാഭം നേടാമെന്നാണ് കൃഷി വകുപ്പ് പറയുന്നത്. ഒരു ഹെക്ടറിൽ 2500 വാഴക്കുലകൾ നടാം. ഇതിൽ ഒരു വാഴയിൽ നിന്ന് ഇലകൾക്ക് മാത്രം 75 രൂപയോളം ലഭിക്കും. ഒരു ഇലയ്ക്ക് അഞ്ച് രൂപയാണ് വില. കുറഞ്ഞത് 15 ഇലകൾ ഒരു വാഴയിൽ നിന്ന് വെട്ടാനാകും. ഒരു ലക്ഷത്തോളം രൂപ അധിക വരുമാനമാണ് ഇങ്ങനെ ലഭിക്കുക. കേറ്ററിംഗുകാരും ഇവന്റ്മാനേജ്‌മെന്റ് ഗ്രൂപ്പുകളുമാണ് ഇലകളുടെ ആവശ്യക്കാർ.

ഒരുവാഴയിൽ നിന്ന് ഇലകൾക്ക് മാത്രം 75 രൂപയാണ് ലഭിക്കുക. കുലയ്ക്ക് 250 രൂപ ലഭിച്ചാൽ ഒരു വാഴയിൽ നിന്ന് കിട്ടുക 325 രൂപ . അങ്ങനെ ഒരു ഹെക്ടറിൽ നിന്നുതന്നെ ഇലകളിൽ നിന്ന് മാത്രം അധികലാഭമായി മികച്ച വരുമാനം ലഭിക്കും. ഞാലിപ്പൂവൻ വാഴയിലയ്ക്കാണ് ഡിമാൻ‌ഡ്. ഞാലിപ്പൂവന്റെ ഇലകൾ കട്ടികുറഞ്ഞതും പൊട്ടാത്തവയുമാണ്. അണുക്കളും അധികമായി ബാധിക്കാറില്ല. വിത്ത് പൊട്ടിക്കിളിക്കുന്ന ഇനം കൂടിയാണ് ഞാലിപ്പൂവൻ.

ലാഭകരമായ കൃഷിയാണെങ്കിലും പലർക്കും ഈ കൃഷിയുമായി മുന്നോവരാൻ പേടിയുണ്ട്. കാലാവസ്ഥാ മാറ്റം കൊണ്ടാണിത്. പക്ഷേ നിരവധിയാളുകൾ വാഴയില കൃഷിയുടെ സാദ്ധ്യതകൾ കണ്ടെത്തി കൃഷി ചെയ്യാൻ അന്വേഷണം നടത്താറുണ്ട്.

കൃഷി വകുപ്പ് അധികൃതർ