തിരുവല്ല : ഗുരുവിചാര ജ്ഞാനയജ്ഞത്തിന്റെ വേദി അറിവിന്റെയും തിരിച്ചറിവിന്റെയും വേദിയായി മാറി. എസ്.എൻ.ഡി.പി.യോഗം കുമാരനാശാൻ 3653-ാം ശാഖയിൽ സംഘടിപ്പിച്ച ഗുരുവിചാര ജ്ഞാനയജ്‌ഞം തിരുവല്ല യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് അപ്പുക്കുട്ടൻ പി.ടി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ശരത് ശശി സംഘടന സന്ദേശവും നൽകി. ശാഖാ സെക്രട്ടറി അഡ്വ.അനീഷ് വി.എസ്, സഹോദരൻ അയ്യപ്പൻ മേഖലാ കൺവീനർ രാജേഷ് ശശിധരൻ, വൈദികയോഗം കേന്ദ്രസമിതി ജോ.കൺവീനർ ഷാജി ശാന്തി, യൂണിയൻ പെൻഷനേഴ്സ് ഫോറം കൺവീനർ പദ്മജ സാബു, യൂണിയൻ വനിതാസംഘം അംഗം അജിതഗോപൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് അംഗം ഹരിലാൽ എസ്, ശാഖാ വനിതാസംഘം സെക്രട്ടറി സതി ഷാജി എന്നിവർ സംസാരിച്ചു. യൂണിയൻ സൈബർസേനാ കൺവീനർ ബിബിൻ ബിനു കൃതജ്ഞത അറിയിച്ചു ദൈവദശകം ആലേഖനം ചെയ്ത ഫലകം ശാഖാ ഭാരവാഹികൾ ഏറ്റുവാങ്ങി.