farmer

പള്ളിക്കൽ : പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 17ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷകരെ ആദരിക്കും. മികച്ച ജൈവ കർഷകൻ, വനിതാ കർഷക, മുതിർന്ന കർഷകൻ, വിദ്യാർത്ഥി കർഷകൻ എസ് സി/ എസ് റ്റി കർഷകൻ, പച്ചക്കറി കർഷകൻ, ഏത്തവാഴ കർഷകൻ, യുവ കർഷകൻ, വെറ്റില കർഷകൻ, നെൽ കർഷകൻ, സമ്മിശ്ര കർഷകൻ, കേര കർഷകൻ,മികച്ച സംഘകൃഷി, ക്ഷീരകർഷകൻ , മികച്ച കർഷക തൊഴിലാളി എന്നിങ്ങനെ 15 ഇനങ്ങളിലായാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷകൾ ഏഴിന് വൈകിട്ട് 5 മണിക്ക് മുൻപ് കൃഷി ഭവനിൽ നൽകണം.