jdha
എൽ.ഡി.എഫ് തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടത്തിയ പ്രതിഷേധ മാർച്ച്

തിരുവല്ല: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലടച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. സി.പി.എം ഏരിയാ കമ്മറ്റി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് ടൗൺ ചുറ്റി കെ.എസ്ആർ.ടി.സി കോർണറിൽ സമാപിച്ചു. തുടർന്ന് സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം അഡ്വ.ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി അലക്സ് അദ്ധ്യക്ഷത വഹിച്ചു. വിജയമ്മ ഭാസ്കർ, അഡ്വ.ഫ്രാൻസിസ് വി.ആന്റണി, സി.എൻ.രാജേഷ്, ബിനിൽകുമാർ, ജിജി വട്ടശേരിൽ, എം.ബി നൈനാൻ, അലക്സ് മണപ്പുറത്ത്, ചെറിയാൻ പോളച്ചിറയ്ക്കൽ, സാംകുളപ്പുളി, സോമൻ താമരച്ചാലിൽ, ജോഎണ്ണയ്ക്കാട്, പി.പി ജോൺ, റെയ്നാ ജോർജ്, ബാബു കൂടത്തിൽ, ജോബി തോമസ്‌ കെ.കെ ഗോപി, ജേക്കബ് മദനഞ്ചേരി എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിനും ധർണയ്ക്കും അഡ്വ.ജെനു മാത്യു, പ്രമോദ് ഇളമൺ, ടി.എ.റെജികുമാർ, എം.സി.അനീഷ് കുമാർ, കെ.വി.മഹേഷ്, പോൾ മാത്യു, റെജി കുരുവിള, ഷാജി,പ്രസാദ് കൊച്ചുപാറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.