പത്തനംതിട്ട : എസ്.പി .സി വാർഷികാഘോഷങ്ങളുടെ ഭാഗമായി കടമ്പനാട് സ്കൂളിൽ നടന്ന പരേഡിൽ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് എസ്.പി.സി ദിനസന്ദേശം നൽകി. നിലവിലെ സാമൂഹിക വിപത്തുകളായ ലഹരിവസ്തുക്കളിലും ഡിജിറ്റൽ ലോകത്തെയുമുള്ള അടിമത്തത്തിൽ നിന്നും വിദ്യാർത്ഥി കൾ പൂർണമായും മുക്തരാവുന്നതിന് കനത്ത ജാഗ്രതവേണമെന്ന് അദ്ദേഹം പറഞ്ഞു. പതാകയെ സാക്ഷിയാക്കി കേഡറ്റുകൾ പ്രതിജ്ഞയെടുത്തു. പരേഡിൽ ജില്ലയിൽ നിന്നുള്ള 9 സ്കൂളുകളിലെ കേഡറ്റുകൾ പങ്കെടുത്തു. കുട്ടികൾക്ക് സമ്മാനവിതരവും നടന്നു. ചടങ്ങുകളിൽ എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ പൊലീസ് സൂപ്രണ്ട് പി.വി ബേബി, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ഡി ഇ ഒ അമ്പിളി ഭാസ്കർ, അടൂർ ഡി വൈ എസ്.പി.ജി സന്തോഷ് കുമാർ, ഏനാത്ത് എസ്.എച്ച്.ഒ.എ അനൂപ്, സ്കൂൾ.മാനേജർ എസ്.കെ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.