പ്രമാടം : മല്ലശേരി വൈസ് മെൻ ക്ളബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഡിസ്ട്രിക്സ് ഗവർണർ ജോസ് കരിമരത്തിനാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് വുമൺ സാലി ജോസ് അദ്ധ്യക്ഷതവഹിച്ചു. റീജണൽ ഡയറക്ടർ ഡോ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതികളുടെ ഉദ്ഘാടനം റീജണൽ സെക്രട്ടറി ഡോ.വിനോദ് രാജ് ഉദ്ഘാടനം ചെയ്തു. സി.എസ്.ജോൺ പ്രസിഡന്റായി ചുമതലയേറ്റു. എസ്.സുനിൽ കുമാർ, ചിത്രാവിനോദ്, ഹാൻലി ജോൺ വിജി, ജോർജ്സൺ സക്കറിയ, മനോജ് കുമാർ, ടെസ്സി ഹാൻലി, ഡോ.ഹേമ രാജേഷ്, സുമ മനോജ്, കുഞ്ഞുമ്മൻ മാത്യു, മോനിഷ് ഡാനിയൽ എന്നിവർ പ്രസംഗിച്ചു.