mallappalli

മ​ല്ല​പ്പ​ള്ളി : ഛ​ത്തീ​സ്​ഗ​ഡിൽ ക​ന്യാ​സ്​ത്രീ​ക​ളെ ജ​യി​ലിൽ അ​ട​ച്ച ബി​.ജെ.​പി സർ​ക്കാ​രി​ന്റെ വർ​ഗീ​യ വി​ദ്വേ​ഷ ന​ട​പ​ടി​ക്കെ​തി​രെ അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷൻ മ​ല്ല​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തി. ഏ​രി​യ പ്ര​സി​ഡന്റ്​ മ​നു​ഭ​യി മോ​ഹൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് ​പ്ര​സി​ഡന്റ് കോ​മ​ളം അ​നി​രു​ദ്ധൻ യോ​ഗം ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ഏ​രി​യ സെ​ക്ര​ട്ട​റി ബി​ന്ദു ച​ത്താ​നാ​ട്ട് , സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി​ന്ദു​ച​ന്ദ്ര​മോ​ഹൻ ,ജി​ല്ലാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ
ജോ​ളി റെ​ജി, ലീ​ന ഫി​ലി​പ്പ്, മേ​ഴ്‌​സി ഷാ​ജി എ​ന്നി​വർ പ്ര​സം​ഗി​ച്ചു.