sndp-
എസ്എൻഡിപി യോഗം ഇടപരിയാരം ശാഖയിലെ ഗുരു മന്ദിരത്തിലെ ബാലാലയ പ്രതിഷ്ഠ സ്വാമി ശിവനാരായണ തീർത്ഥയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 952- ാം നമ്പർ ഇടപ്പരിയാരം ശാഖയിലെ ഗുരു മന്ദിരത്തിലെ ബാലാലയ പ്രതിഷ്ഠ ശിവഗിരി മഠത്തിലെ സ്വാമി ശിവനാരായണ തീർത്ഥയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനഥൻ, പി കെ പ്രസന്നകുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീലാ രവി, സെക്രട്ടറി സരളാ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു .ശാഖാ പ്രസിഡന്റ് പി.കെ. പ്രസന്നൻ, വൈസ് പ്രസിഡന്റ് രാജേഷ് വി.കെ, സെക്രട്ടറി ശ്രീജിത്ത്, യൂണിയൻ കമ്മിറ്റി അംഗം അനിൽ . എസ്, ശാഖ കമ്മിറ്റി അംഗങ്ങളായ ഭുവനചന്ദ്രൻ, ഇ.കെ.കമലൻ, സുരേഷ്, റ്റി.പി. രമണൻ, ഗിരിജാംബിക, ശാഖ വനിതാ സംഘം പ്രസിഡന്റ് പി.എസ്. പ്രസീദ , സെക്രട്ടറി ബിന്ദു. ബി, മുട്ടത്തുകോണം ശാഖ പ്രസിഡന്റ് അഡ്വ: എസ് കെ സാനു, സെക്രട്ടറി സുരേന്ദ്രൻ, പത്തനംതിട്ട ടൗൺ ബി ശാഖ യൂണിയൻ കമ്മിറ്റിയംഗം ജി സുധീർ, എന്നിവർ പങ്കെടുത്തു.