കോഴഞ്ചേരി : ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ സ്വർണമാല കവർന്നു. കോഴഞ്ചേരി മേലേപീടികയിൽ ഉഷാ ജോർജിന്റെ മുന്നരപ്പവനോളം വരുന്ന മാലയാണ് കഴുത്തിൽ നിന്ന് പൊട്ടിച്ച് കടന്നത്. ഇന്നലെ രാവിലെ 7.30ന്
ഉഷാജോർജ് പള്ളിയിലേക്ക് പോകുമ്പോൾ ജില്ലാ വ്യവസായ കേന്ദ്രത്തിന് സമീപമാണ് സംഭവം. റോഡിൽ നിൽക്കുകയായിരുന്ന ഒരാൾ ഉഷയുടെ പിന്നാലെ ചെന്ന് കഴുത്തിലെ മാലയിൽ പിടിച്ചെങ്കിലും പെട്ടെന്ന് പൊട്ടിക്കാൻ കഴിഞ്ഞില്ല. മൽപ്പിടുത്തതിനിടയിൽ ഇരുവരും നിലത്തുവീണു. ബഹളംകേട്ട് സമീപത്തെ വീട്ടിൽ നിന്ന് ഒാടിയെത്തിയ കാവുംപടിക്കൽ ജോജി ഇയാളെ കീഴ്പ്പെടുത്താൻ നോക്കിയെങ്കിലും പാന്റിന്റെ പോക്കറ്റിൽ നിന്ന് കത്തിയെടുത്ത് കുത്താൻ ശ്രമിച്ചതോടെ പിടിവിടുകയായിരുന്നു. തുടർന്ന് ഹെൽമെറ്റ് ഉപേക്ഷിച്ച് വഞ്ചിത്ര റോഡിലേക്ക് ഓടിയ ഇയാൾ പിന്നാലെ എത്തിയ ബൈക്കിൽ കയറി രക്ഷപ്പെട്ടു. . . ആറന്മുള പൊലീസ് അന്വേഷണം തുടങ്ങി.