പന്തളം: നഗരസഭ പരിധിയിൽ വൈദ്യുതി ശ്മശാനം നിർമ്മിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സാംബവ മഹാസഭ പന്തളം യൂണിയൻ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ. സി. ആർ തമ്പി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. പ്രൊഫ. എ.ഗോപിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. മിലിട്ടറി റിട്ട. എൻജിനീയർ പി.കെ.ദിവാകരൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഡയറക്ടർ ബോർഡംഗങ്ങളായ എൻ പ്രദീപ് കുമാർ, സി.കെ. രാജേന്ദ്രപ്രസാദ് എന്നിവർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. യൂണിയൻ സെക്രട്ടറി എം.കെ. സത്യൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.ബാലകൃഷ്ണൻ കണക്കും അവതരിപ്പിച്ചു. മുൻസിപ്പൽ കൗൺസിലർ ശോഭന കുമാരി, ശിവൻകുട്ടി, ശശി തുമ്പമൺ, ഡി.പ്രജീഷ്കുമാർ, രാധാമണി വിജയൻ, ശ്രീജ പ്രസന്നൻ, സിന്ധു അനിൽ, അജിത ജയചന്ദ്രൻ, വിനീത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ. ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), വാസു .എസ്, ശ്രീജ പ്രസന്നൻ (വൈസ് പ്രസിഡന്റ്), പ്രജീഷ് കുമാർ എം .ഡി (സെക്രട്ടറി), വിനീത് വിജയൻ, അജിത ജയചന്ദ്രൻ (ജോ. സെക്രട്ടറി), കെ .ബാലകൃഷ്ണൻ (ട്രഷറർ), എൻ .പ്രദീപ് കുമാർ, രാജേന്ദ്രപ്രസാദ് (ഡയറക്ടർ ബോർഡംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.