കുന്നന്താനം: മുക്കൂർ കൊച്ചുഴത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ചെല്ലമ്മ കുട്ടപ്പൻ (76) നിര്യതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മുക്കൂർ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ പാമല സെമിത്തേരിയിൽ. മക്കൾ: മിനി ജോസഫ്, സുമ ഷാജി, സുനിൽ, സുജ ഷിബു, സുനിഷ്. മരുമക്കൾ: കവിയൂർ കാഞ്ഞിരംനിൽക്കുംപുരയിടം ജോസഫ്, മുക്കൂർ വാഴക്കാകുന്നേൽ ഷാജി, പുതുശ്ശേരി പാറയ്ക്കൽ കൊച്ചുമോൾ, എഴുമറ്റൂർ കാരമല ഷിബു, മുണ്ടക്കയം ചെറുതോട്ടിൽ ലിജിമോൾ.