kkc

കോന്നി : കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം സംഘടനാകാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി വി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് മുളന്തറ, സംസ്ഥാന കമ്മിറ്റി അംഗം ചെറിയാൻ കോശി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് കുമാർ.വി.കെ, ഈ.എം.ജോൺ, രാജൻ ഉതുപ്പാൻ, റജി തോമസ്‌, രാജീസ് കൊട്ടാരം, സാംകുട്ടി.പി.എസ്, ജോൺസൺ മൈലപ്ര,ബാബു കാവടശ്ശേരിൽ, രാജു ഫിലിപ്പ്, അശോകൻ കൊടുമുടി, രാജു പി.സി, ലിനു വി.ഡേവിഡ്, വിത്സൺ പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.