കോന്നി: അതുമ്പുംകുളം, ആവോലികുഴി, ഞള്ളൂർ പ്രദേശങ്ങളിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, ശ്യാം. എസ് കോന്നി, അനി സാബു, രഞ്ചു. ആർ, പ്രിയ എസ്. തമ്പി, പി.വി ജോസഫ്, സിന്ധു സന്തോഷ്, പ്രകാശ് പേരങ്ങാട്ട്, മോഹനൻ കാലായിൽ, യൂസഫ് ചേരിക്കൽ, ഡെയ്സി കൊന്നപ്പാറ, ജോളി തോമസ്, ടോണി തോമസ്, സജി അതുമ്പുംകുളം, മാത്യുക്കുട്ടി അതുമ്പുംകുളം എന്നിവർ പ്രസംഗിച്ചു.