അടൂർ : ബോധിഗ്രാം രചന ഫൗണ്ടേഷൻ പുസ്തകോത്സവം നാളെ സമാപിക്കും. സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. വായന മത്സരം വിജയിച്ച വിദ്യാർത്ഥി കൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ബുക്ക് ട്രസ്റ്റ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, അദ്ധ്യാപക കലാ സാഹിതി, ശാസ്ത്രസാഹിത്യ പരിഷത്ത്, രചനാബുക്സ്, ബോധിഗ്രാം ബുക്സ് ഉൾപ്പെടെ 20ൽ അധികം പ്രസാധകരുടെ പുസ്തകങ്ങൾ വിലക്കുറവിൽ ലഭ്യമാണെന്ന് സംഘാടക സമിതി വർക്കിംഗ് ചെയർപേഴ്സൺ കെ.ഭാസ്കരൻ, കോർഡിനേറ്റർമാരായ സാൻജൊ സാബു, അനിൽകുമാർ.പി.വൈ എന്നിവർ അറിയിച്ചു