പന്തളം:തട്ടയിൽ 4368 ഇടമാലി എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷികവും കുടുംബ സംഗമവും അവാർഡ് വിതരണവും അനുമോദന സമ്മേളനവും യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടിഉദ്ഘാടനം ചെയ്തു. ഇടമാലി വല്യയ്യത്ത് ജാനകിയമ്മയുടെ സ്മരണാർത്ഥം മകൻ വി .കെ. ശശികുമാർ ഏർപ്പെടുത്തിയ ധന സഹായ വിതരണം നടത്തി. മികച്ച കർഷകനായ കുട്ടൻപിള്ളയെ അനുമോദിച്ചു. പ്രതിനിധി സഭാംഗം എ.കെ .വിജയൻ, യൂണിയൻ സെക്രട്ടറി കെ .കെ .പത്മകുമാർ, എൻ സുരേഷ്ബാബു, കെ.എസ് ജയകൃഷ്ണൻ, അഡ്വ.കെ. ജ്യോതികുമാർ, ബി.ഹരികുമാർ, വിജയനാഥക്കുറുപ്പ്, വി .കെ. ശശികുമാർ എന്നിവർ പ്രസംഗിച്ചു.