thiruvalla-
കോൺഗ്രസ് മിഷൻ 2025 മണ്ഡലം ശില്പശാലയുടെ തിരുവല്ല ബ്ലോക്ക് തല ഉദ്ഘാടനം ഡി.സി.സി.പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർവ്വഹിക്കുന്നു

തിരുവല്ല : കോൺഗ്രസ് മിഷൻ 2025 മണ്ഡലം ശില്പശാലയുടെ ബ്ലോക്ക് തല ഉദ്ഘാടനം ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മുത്തൂർ അദ്ധ്യക്ഷത വഹിച്ചു. സേവാദൾ ജില്ലാ ചെയർമാൻ ശ്യാം എസ്. മിഷൻ 2025 നെക്കുറിച്ചുള്ള ക്ലാസെടുത്തു. അഡ്വ.റെജി തോമസ്, അഡ്വ.വി.സി.സാബു, ആർ.ജയകുമാർ, ലാൽ നന്ദാവനം, രാജേഷ് മലയിൽ, എ.ജി.ജയദേവൻ, അഡ്വ.ജയപ്രകാശ്', അജിത്ത് കിഴക്കുംമുറി, ജി.ശ്രീകാന്ത്, പി.ജി.രംഗനാഥൻ എന്നിവർ സംസാരിച്ചു.