cpim
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ നടന്ന പ്രതിഷേധ കൂട്ടായ്മ സിപിഐ എം ജില്ല സെക്രട്രേറിയേറ്റ് അംഗം എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ പ്രതിഷേധ കൂട്ടായ്മ നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബഥേൽ ജങ്ഷനിൽ നടന്ന യോഗത്തിൽ എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ് അദ്ധ്യക്ഷനായി. എം.ശശികുമാർ, പുഷ്പലത മധു, ജെയിംസ് ശമുവേൽ, ജി.ഹരികുമാർ, ഗിരീഷ് ഇലഞ്ഞിമേൽ, വത്സമ്മ ഏബ്രഹാം,ടിറ്റി എം വർഗീസ്,ടി സി ഉണ്ണികൃഷ്ണൻ, ശശികുമാർ ചെറുകോൽ എന്നിവർ സംസാരിച്ചു.