khadi-onam

പത്തനംതിട്ട : ഓണം ഖാദിമേള ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് റാന്നി ചെത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അദ്ധ്യക്ഷതവഹിക്കും. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ആദ്യ വിൽപന നിർവഹിക്കും. മുൻ എം.എൽ.എ രാജു എബ്രഹാം കൂപ്പൺ പ്രകാശനം ചെയ്യും. ഖാദി ബോർഡ് അംഗം സാജൻ തൊടുക, റാന്നി ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ തോമസ്, പഴവങ്ങാടി വാർഡ് അംഗം വി.സി ചാക്കോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.ടി ജോൺ, ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസർ വി. ഹരികുമാർ, സർവീസ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിൽ ഇലന്തൂർ, അടൂർ, പത്തനംതിട്ട, റാന്നി ചേത്തോങ്കര എന്നിവിടങ്ങളിൽ നടക്കുന്ന മേളയിൽ ഖാദിവസ്ത്രങ്ങൾക്ക് 30 ശതമാനം ഇളവ് ലഭിക്കും. കോട്ടൺ, സിൽക്ക് സാരികൾ, കോട്ടൺ, സിൽക്ക് റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ടിംഗ്, ബെഡ് ഷീറ്റുകൾ, ഷാളുകൾ, ചുരിദാർ ടോപ്പുകൾ, തോർത്തുകൾ, മുണ്ടുകൾ, ടവലുകൾ, പഞ്ഞി കിടക്കകൾ, തലയിണകൾ, നറുതേൻ, എളെണ്ണ, ഖാദിർ ബാർ സോപ്പ് തുടങ്ങിയവ ലഭിക്കും. സെപ്തംബർ നാല് വരെയാണ് മേള. സർക്കാർ, അർദ്ധസർക്കാർ, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ പർച്ചേസിന് പലിശരഹിത ക്രെഡിറ്റ് സൗകര്യമുണ്ട്. വിവരങ്ങൾക്ക് ഇലന്തൂർ : 8113870434, പത്തനംതിട്ട : 9744259922, റാന്നി : 7907368514, അടൂർ : 9061210135.