പത്തനംതിട്ട : ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്റെ ചങ്ങാതിക്ക് ഒരു തൈ ക്യാമ്പയിൻ കൈപ്പട്ടൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം നിർവഹിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ശേഖരിച്ച 450 വൃക്ഷത്തൈകൾ കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി.ജോൺ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.പി.ജോസ്, ജി.സുഭാഷ് , എസ്.ഗീതാകുമാരി, അംഗങ്ങളായ എം.വി.സുധാകരൻ, ആൻസി വർഗീസ്, എൻ.എ.പ്രസന്നകുമാരി , തോമസ് ജോസ്, പ്രിൻസിപ്പൽ എം.സജിത ബീവി, പ്രധാനാദ്ധ്യാപിക രാധികാദേവി തുടങ്ങിയവർ പങ്കെടുത്തു.