yogam
മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് എസ് ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : കേന്ദ്രസർക്കാർ പാസാക്കിയ പുതിയ കടൽ ഖനന നിയമം പിൻവലിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാപ്രസിഡന്റ് എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാപ്രസിഡന്റ് അസീസ് റാവുത്തർ അദ്ധ്യക്ഷനായി. സക്കീർ അലങ്കാരത്ത്, മുഹമ്മദ്‌ കബീർ, അഡ്വ.ആർ.സനൽകുമാർ,അഡ്വ.കെ.പ്രകാശ് ബാബു,ബിനിൽ കുമാർ, നിസാർ, നൗഷാദ് ബ്രോസ്, കെ.ബാലചന്ദ്രൻ, ജോസഫ് തോമസ്, ഷിബു വർഗീസ്, ബെന്നി മാത്യു എന്നിവർ സംസാരിച്ചു. മഹാകവി കുമാരനാശൻ പുരസ്കാരജേതാവ് കവി എൻ.എസ് സുമേഷ് കൃഷ്ണൻ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എപ്ലസ് നേടിയ വിദ്യാർത്ഥികൾ, മുതിർന്ന മത്സ്യത്തൊഴിലാളികൾ എന്നിവരെ ആദരിച്ചു. ഭാരവാഹികൾ: അസീസ് റാവുത്തർ (പ്രസിഡന്റ് ), ബെന്നി മാത്യു, ടി.പി.ശശാങ്കൻ, ഉല്ലാസ് സലിം, മുഹമ്മദ്‌ കബീർ, അബ്ദുൽ മജീദ് (വൈസ് പ്രസിഡന്റ്മാർ), സക്കീർ അലങ്കാരത്ത് (സെക്രട്ടറി), നൗഷാദ് ബ്രോസ്, റഹീം കോഴിശേരി, നവാസ്ഖാൻ (ജോയിന്റ് സെക്രട്ടറിമാർ), പി.ടി നസീർ (ട്രഷറർ).