പന്തളം : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പി.എച്ച്.സി ലാബിൽ തൈറോയിഡ് പരിശോധന ഉപകരണം സ്ഥാപിച്ചു. പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. സൗജന്യ തൈറോയിഡ് പരിശോധനയ്ക്കായി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണം സ്ഥാപിച്ചത്. വൈസ് പ്രസിഡന്റ് റാഹേൽ, സ്ഥിരംസമിതി അദ്ധ്യക്ഷരായ വി.പി.വിദ്യാധര പണിക്കർ, എൻ.കെ ശ്രീകുമാർ, പ്രിയ ജ്യോതികുമാർ, അംഗങ്ങളായ ശ്രീവിദ്യ, ജയാദേവി, പൊന്നമ്മ വർഗീസ്, സി.ഡി.എസ് ചെയർപേഴ്സൺ രാജി പ്രസാദ്, ഡോ.അയിഷാ ഗോവിന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ രഞ്ചു എന്നിവർ പങ്കെടുത്തു.