മല്ലപ്പള്ളി: പഠനത്തിനൊപ്പം കുട്ടികളിൽ സമ്പാദ്യ ശീലവും സാമ്പത്തിക അച്ചടക്കവും വളർത്തുക എന്ന ലക്ഷ്യത്തോടെ ധനകാര്യ വകുപ്പ് നടപ്പാക്കുന്ന സ്റ്റുഡന്റസ് സേവിംഗ്സ് ബാങ്ക് മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലും ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളുകളിലൂടെയും അവർ പഠിക്കുന്ന സ്ഥാപനങ്ങളികൂടെയും നടപ്പാക്കുന്ന സേവിംഗ്സ് ബാങ്ക് പദ്ധതിയാണ് സ്റ്റുഡന്റസ് സേവിംഗ് സ്കീം. കുട്ടികളിൽ മിത വ്യയ ശീലം വളർത്താനും ബാങ്കിംഗ് പ്രവർത്തനത്തിന് പരിശീലനം നൽകാനുംഈ പദ്ധതി സഹായകരമാണ്. വെള്ളിയാഴ്ച കളിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ആദ്യ ദിനം തന്നെ 305 കുട്ടികൾ ബാങ്കിൽ നിക്ഷേപപകരായി അക്കൗണ്ട് ആരംഭിച്ചു.