പത്തനംതിട്ട : കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിൽ പ്രവർത്തിക്കുന്ന സി.എച്ച് അശോകൻ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വി.എസ് അച്യുതാതനന്ദൻ അനുസ്മരണം നടത്തി. പത്തനംതിട്ട ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി.ഡി.ബൈജു അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി ബിനു ജി.തമ്പി നന്ദിയും പറഞ്ഞു.