ഇലവുംതിട്ട: മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂൾ സൊസൈറ്റിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് രജനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ശ്രീദേവിറ്റോണി,
എസ് എൻ.ട്രസ്റ്റ് ലോക്കൽ കമ്മിറ്റി കൺവീനർ സുരേഷ് പൊട്ടന്മല , സ്‌കൂൾ പ്രിൻസിപ്പൽ ശോഭാ പണിക്കർ, ഹെഡ്മിസ്ട്രസ് സിന്ധുഎം.കെ, പി.റ്റി.എ വൈസ് പ്രസിഡന്റ് വിപിൻ പുന്നൂസ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കാവശ്യമുള്ള എല്ലാവിധ സാധനങ്ങളും മിതമായ വിലയ്ക്ക് സൊസൈറ്റിയിൽ നിന്ന് ലഭിക്കും.