ചെങ്ങന്നൂർ: വെൺമണി തളം പിള്ളേർകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദശാവതാരച്ചാർത്തും ഭാഗവത സപ്താഹവും ആറിന് തുടങ്ങും. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപപ്രതിഷ്ഠ നടത്തും.15നാണ് സമാപനം. പാവുമ്പ രാധാ കൃഷ്ണനാണ് യജ്ഞാചാര്യൻ, ചെന്നിത്തല സോമശേഖരൻ ,കൊടുമൺ ശശിധരൻ നായർ ,എന്നിവർ യജ്ഞ പൗരാണികർ , അവതാരച്ചാർത്ത് അണിയിച്ചൊരുക്കുന്നത് ദിലീപൻ പോറ്റി. ജയേഷ് പന്തളം എന്നിവർ ഭാഗവത പ്രഭാഷണം നടത്തും. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നിന് അന്നദാനം ,വൈകിട്ട് 5ന് അവതാര ദർശനം,6.45ന് സമൂഹപ്രാർത്ഥന. തുടർന്ന് ഭജന എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.